My navodaya(jnv malappuram)
my school from where I started the journey
how beautiful

it issssss
Saturday, September 25, 2010
My navodaya(jnv malappuram): An Innocent Beauty
My navodaya(jnv malappuram): An Innocent Beauty: "തിരികെ ചെല്ലണം എന്റെ ആ പഴയ വിദ്യാലയത്തിലേക്ക് ഒരിക്കല്‍ കൂടി ആ പഴയ വിദ്യാര്‍ത്ഥിയായി. ഒരിക്കലും നടക്കാത്ത ആഗ്രഹം, അറിയാം ,കാരണം അതെന്റെ..."
Monday, July 19, 2010
An Innocent Beauty
തിരികെ ചെല്ലണം എന്റെ ആ പഴയ വിദ്യാലയത്തിലേക്ക് ഒരിക്കല്‍ കൂടി ആ പഴയ വിദ്യാര്‍ത്ഥിയായി. ഒരിക്കലും നടക്കാത്ത ആഗ്രഹം, അറിയാം ,കാരണം അതെന്റെ ഭൂതകാലമാണ് .
അവിടെ ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതും എല്ലാം സൗന്ദര്യമായിരുന്നു,സ്നേഹമായിരുന്നു .
ആരും ആരെയും വേദനിപ്പിക്കാത്ത, എല്ലാവരും പരസ്പരം മനസ്സിലാക്കുന്ന ഒരു ലോകം .
ആ ഏഴു വര്‍ഷക്കാലവും വീട്ടില്‍ ഒരു ഗസ്റ്റ് ആയിരുന്നു ,അവധിക്കുമാത്രം വീട്ടില്‍ വന്നിരുന്ന കുട്ടി .കൊച്ചു കൊച്ചു പിണക്കങ്ങളും, ഒത്തിരി മധുരിക്കുന്ന ഇണക്കങ്ങളും, ഞങ്ങളുടെതുമാത്രമായ തമാശകളും എല്ലാമായി ആ മതില്‍ക്കെട്ടിനകത്ത് ഒരു സ്വപ്നം പോലെ ജീവിതം .
എല്ലാത്തിലും നന്മകള് മാത്രം കാണാന്‍ പഠിപ്പിച്ച ഗുരുക്കന്മാര് . അമ്മയായി ,അച്ഛനായി, ചിലപ്പോള്‍ ഞങ്ങളില്‍ ഓരോരുത്തരായി മാറി ഞങ്ങളെ ഒരുപാട് സ്നേഹിച്ചു, സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ചു. അനുമോദനമായി,ശാസനയായി,ചിലപ്പോഴൊക്കെ ഒരു തലോടലായി കൂടെനിന്ന എന്റെ പ്രിയപ്പെട്ട അധ്യാപകര്‍! . മനസ്സില്‍ ദൈവത്തോടൊപ്പം നില്ക്കുന്നവര്..
ചില നിയമങ്ങള്‍ , പിടിവാശികള്‍ ,ആഗ്രഹങ്ങള്‍,.... അവിടെ നടക്കുന്നതിനെല്ലാം നിഷ്ക്കളങ്കതയുടെ പരിവേഷമുണ്ടായിരുന്നു . അവിടെ വിരിഞ്ഞ പൂവുകള്‍ക്ക് എവിടെയും കണ്ടെത്താത്ത ഭംഗിയും സൗരഭ്യവും ഉണ്ടായിരുന്നു . നനുത്ത പ്രഭാതങ്ങളില്‍ പാതി വിരിഞ്ഞ ചെമ്പരത്തി പൂവുകള്‍ എന്നും വഴിനീളെ നല്ലപ്രഭാതം ആശംസിച്ചിരുന്നു . udaigiri boys ഹോസ്റ്റലിനു മുന്പില് കണിക്കൊന്ന പൂക്കുന്നതും , അക്കേഷിയയും മാഞ്ചിയവും മഞ്ഞയില്‍ കുളിക്കുന്നതും , മുന്പിലെ പൂന്തോട്ടത്തില്‍, മാലാഖമാരുടെ കിരീടം പോലെ കടലാസുചെടി പൂക്കുന്നതും, നിലാവ് ചൂടിനില്‍ക്കുന്ന രാത്രികളില്‍ പാല പൂത്തു മണം പരക്കുന്നതും ,ആ ജീവിതത്തിന്റെ മുഴുവന്‍ സൗന്ദര്യവും പൂവുകളാക്കി വിരിയിക്കുന്ന അരളിയും എല്ലാം കഴിഞ്ഞ ഏഴു വര്‍ഷവും പുതുമയും അത്ഭുതവുമായിരുന്നു . ഇലകളെല്ലാം കൊഴിച്ചു ഗുല്‍മോഹര്‍ ചുവന്ന പുടവയുടുക്കുന്നത് ആ കുന്നിന് മുകളിലെ ഉച്ച്ചവെയിലിനുപോലും കരിച്ചുകളയാനവാത്ത ഭംഗിയായിതോന്നിയിട്ടുണ്ട്.
മഞ്ഞില്‍കുളിച്ച പ്രഭാതങ്ങള്‍ ,സിന്ദൂരം തൊട്ട സന്ധ്യകള്‍ , നിലാവൊഴുകുന്ന രാത്രികള്‍ എല്ലാം ഞങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാത്തിലും അഭൌമാമായൊരു ഭംഗിയുണ്ടെന്നു ചിന്തിക്കാന്‍ പഠിച്ചത് അവിടെനിന്നാണ് .
തമ്മില്‍ സ്നേഹിക്കാനും വിശ്വസിക്കാനും ,ഒന്ന് പതറുമ്പോള്‍ ഒരു താങ്ങാകാനും ഒത്ത്തിരിനല്ല സുഹൃത്തുക്കളെയും ആ ജീവിതം സമ്മാനിച്ചു . തമ്മില്‍ പരിഭവമോ പിണക്കമോ ഇല്ലാതെ ഈ വഴിയിലൂടെ ഞങ്ങള്‍ നടക്കുന്നു സന്തോഷത്തോടെ .........നന്ദിയോടെ ....പ്രാര്‍ത്ഥനയോടെ ......

Subscribe to:
Posts (Atom)