how beautiful

how beautiful
it issssss

Monday, July 19, 2010

An Innocent Beauty


തിരികെ ചെല്ലണം എന്‍റെ  ആ പഴയ വിദ്യാലയത്തിലേക്ക്‌ ഒരിക്കല്‍ കൂടി ആ പഴയ വിദ്യാര്‍ത്ഥിയായി. ഒരിക്കലും നടക്കാത്ത ആഗ്രഹം, അറിയാം ,കാരണം അതെന്‍റെ ഭൂതകാലമാണ് .

അവിടെ ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതും എല്ലാം സൗന്ദര്യമായിരുന്നു,സ്നേഹമായിരുന്നു .
ആരും ആരെയും വേദനിപ്പിക്കാത്ത, എല്ലാവരും പരസ്പരം മനസ്സിലാക്കുന്ന ഒരു ലോകം  .
ആ ഏഴു വര്‍ഷക്കാലവും വീട്ടില്‍ ഒരു ഗസ്റ്റ് ആയിരുന്നു ,അവധിക്കുമാത്രം വീട്ടില്‍ വന്നിരുന്ന കുട്ടി .കൊച്ചു കൊച്ചു പിണക്കങ്ങളും, ഒത്തിരി മധുരിക്കുന്ന ഇണക്കങ്ങളും, ഞങ്ങളുടെതുമാത്രമായ തമാശകളും എല്ലാമായി ആ മതില്‍ക്കെട്ടിനകത്ത് ഒരു സ്വപ്നം പോലെ ജീവിതം .

എല്ലാത്തിലും നന്മകള്‍ മാത്രം കാണാന്‍ പഠിപ്പിച്ച ഗുരുക്കന്മാര്‍ . അമ്മയായി ,അച്ഛനായി, ചിലപ്പോള്‍ ഞങ്ങളില്‍ ഓരോരുത്തരായി മാറി ഞങ്ങളെ ഒരുപാട് സ്നേഹിച്ചു, സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ചു. അനുമോദനമായി,ശാസനയായി,ചിലപ്പോഴൊക്കെ ഒരു തലോടലായി കൂടെനിന്ന എന്‍റെ പ്രിയപ്പെട്ട അധ്യാപകര്‍! . മനസ്സില്‍ ദൈവത്തോടൊപ്പം നില്‍ക്കുന്നവര്‍..
ചില  നിയമങ്ങള്‍ , പിടിവാശികള്‍ ,ആഗ്രഹങ്ങള്‍,.... അവിടെ നടക്കുന്നതിനെല്ലാം   നിഷ്ക്കളങ്കതയുടെ പരിവേഷമുണ്ടായിരുന്നു . അവിടെ വിരിഞ്ഞ പൂവുകള്‍ക്ക് എവിടെയും കണ്ടെത്താത്ത ഭംഗിയും സൗരഭ്യവും ഉണ്ടായിരുന്നു . നനുത്ത പ്രഭാതങ്ങളില്‍ പാതി വിരിഞ്ഞ ചെമ്പരത്തി പൂവുകള്‍ എന്നും  വഴിനീളെ നല്ലപ്രഭാതം ആശംസിച്ചിരുന്നു . udaigiri boys ഹോസ്റ്റലിനു  മുന്‍പില്‍ കണിക്കൊന്ന  പൂക്കുന്നതും , അക്കേഷിയയും മാഞ്ചിയവും   മഞ്ഞയില്‍ കുളിക്കുന്നതും , മുന്‍പിലെ  പൂന്തോട്ടത്തില്‍, മാലാഖമാരുടെ കിരീടം പോലെ കടലാസുചെടി പൂക്കുന്നതും, നിലാവ് ചൂടിനില്‍ക്കുന്ന രാത്രികളില്‍ പാല പൂത്തു മണം പരക്കുന്നതും ,ആ ജീവിതത്തിന്‍റെ മുഴുവന്‍ സൗന്ദര്യവും പൂവുകളാക്കി വിരിയിക്കുന്ന അരളിയും എല്ലാം കഴിഞ്ഞ ഏഴു വര്‍ഷവും പുതുമയും അത്ഭുതവുമായിരുന്നു . ഇലകളെല്ലാം കൊഴിച്ചു ഗുല്‍മോഹര്‍ ചുവന്ന പുടവയുടുക്കുന്നത് ആ കുന്നിന്‍ മുകളിലെ ഉച്ച്ചവെയിലിനുപോലും കരിച്ചുകളയാനവാത്ത ഭംഗിയായിതോന്നിയിട്ടുണ്ട്.


മഞ്ഞില്‍കുളിച്ച പ്രഭാതങ്ങള്‍  ,സിന്ദൂരം തൊട്ട സന്ധ്യകള്‍ , നിലാവൊഴുകുന്ന രാത്രികള്‍ എല്ലാം ഞങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാത്തിലും അഭൌമാമായൊരു ഭംഗിയുണ്ടെന്നു ചിന്തിക്കാന്‍ പഠിച്ചത്  അവിടെനിന്നാണ് . 


തമ്മില്‍ സ്നേഹിക്കാനും വിശ്വസിക്കാനും  ,ഒന്ന് പതറുമ്പോള്‍ ഒരു താങ്ങാകാനും ഒത്ത്തിരിനല്ല സുഹൃത്തുക്കളെയും ആ ജീവിതം സമ്മാനിച്ചു . തമ്മില്‍ പരിഭവമോ പിണക്കമോ ഇല്ലാതെ ഈ വഴിയിലൂടെ ഞങ്ങള്‍ നടക്കുന്നു  സന്തോഷത്തോടെ .........നന്ദിയോടെ ....പ്രാര്‍ത്ഥനയോടെ ...... 

3 comments:

 1. നന്നായിട്ടുണ്ട് അഞ്ജലീ. ഇനിയും എഴുതുക. നവോദയന്‍ ഓര്‍മകള്‍ എഴുതാന്‍ ഒത്തിരിയൊത്തിരിയുണ്ടല്ലോ നമുക്ക്. അതിനൊക്കെ ഈ ബ്ലോഗില്‍ ജീവന്‍ കൊടുക്കുക. എന്നും പിന്തുണയുമായി ഉണ്ടാകും. പിന്നെ വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കുക. കമന്റ്സിന്റെ സെറ്റിംഗ്സില്‍ കാണും

  ReplyDelete
 2. ഞാന്‍ അഞ്ജലിയോടു പൂര്‍ണമായും യോജിക്കില്ല..
  നവോദയ സുന്ദരമായിരുന്നു. അതുപോലെ തന്നെ ഭീകരവുമായിരുന്നു.
  ബ്യുടി ആന്‍ഡ്‌ ദി ബീസ്റ്റ് ഒരേ സംഗതിയില്‍ തന്നെ..

  ReplyDelete
 3. this should not be a full stop. Write more. praying for you.

  ReplyDelete